ദോഹ: ഇൻകാസ് ഖത്തർ കുടുംബ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി ദോഹയിൽ എത്തിയ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അബുഹമൂരിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) ആസ്ഥാനം സന്ദർശിച്ചു.
ഐസിസി ആസ്ഥാനത്ത് എത്തിയ പ്രതിപക്ഷ നേതാവിനെ ഐസിസി പ്രസിഡന്റ് എ.പി. ......
ദോഹ: ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ ഡിസംബർ 18 ന് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. അറബി ഭാഷയുടെ ആഗോള പ്രാധാന്യവും ചരിത്രവും സാംസ്കാരിക മൂല്യവും വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അറബി പദപ്രശ്നം, നിഘണ്ടുനിർമാണം, ഗാനം, പ്രസംഗം, കവിതാ പാരായണം, കലിഗ്രഫി തുടങ്ങി വ്യത്യസ്ത മത്സര ഇനങ്ങളിലായി നൂറിൽ പരം വിദ്യാർഥികൾ പങ്കെടുത്തു. ......

ദോഹ:ഫോക്കസ് ഇന്റർനാഷണൽ – ഖത്തർ റീജിയന്റെ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സീഷോർ റീസൈക്ലിങ് & സസ്റ്റൈനബിലിറ്റി യുടെ പിന്തുണയോടെ “റീബൂട്ട് ദി എർത് – ഇ-വേസ്റ്റ് അവെർനെസ്സ് & കളക്ഷൻ ഡ്രൈവ്” നോബിൾ ഇന്റർനാഷണൽ സ്കൂൾ വുക്കൈർ ക്യാമ്പസിൽ വെച്ച് സംഘടിപ്പിച്ചു.
ഇ-മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ചും ശരിയായ സംസ്കരണത്തിന്റെ പ്രാധാന്യത്തെ പറ്റിയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബോധവൽക്കരണം നൽകി.പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികൾക്ക് ഉള്ള ഉത്തരവാദിത്വത്തെ കുറിച്ചുള്ള അവബോധ സെഷനിൽ നോബിൾ സ്കൂൾ പ്രിൻസിപ്പാൾ ഡോ: ഷിബു അബ്ദുൽ റഷീദ്, ഫോക്കസ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് അംഗം ദിൽബ മിദ്ലാജ്, സീഷോർ ബിസ്നസ് എക്സിക്കുട്ടീവ് സാറ ഖാൻ എന്നിവർ സംസാരിച്ചു.
ഫോക്കസ് ഇന്റർനാഷണൽ ഇവന്റ് മാനേജർ മുഹമ്മദ് ആഷിഖ്, സീഷോർ ഡിവിഷണൽ മാനേജർ ലിർഷാദ് എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു.
ഈ ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി 7 മുതൽ 14 വരെ സ്കൂളിൽ ഇ-വേസ്റ്റ് ശേഖരണം നടത്തുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയമായും പരിസ്ഥിതി സൗഹൃദമായും കൈകാര്യം ചെയ്യുന്നതിനുള്ള ഈ സംരംഭം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ പ്രതികരണം സൃഷ്ടിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഈ സംരംഭം, വരും തലമുറയ്ക്ക് കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഭൂമിയൊരുക്കാനുള്ള ശക്തമായ സന്ദേശമായിരിക്കുമെന്ന് ഫോക്കസ് ഇന്റർനാഷണൽ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഫോക്കസ് ഇന്റർനാഷണൽ – ഖത്തർ റീജിയന്റെ 20-ാം വാർഷികാഘോഷങ്ങളുടെ സമാപന സെഷൻ ജനുവരി 16 ന് ഖത്തർ ഫൗണ്ടേഷനിലെ ഔസാജ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും. ......
കൊച്ചി: കേരളത്തിലെ ഏഴ് വടക്കൻ ജില്ലകളിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി കാസർകോഡ് ജില്ലയിൽ പുരോഗമിക്കുന്നന്നതായി നാവികസേന അറിയിച്ചു. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദീപ്, മാഹി എന്നിവിടങ്ങളിലേക്കുമാണ് റിക്രൂട്ട്മെൻ്റ് നടക്കുന്നത്. ......
ന്യൂഡൽഹി/ദോഹ: ജനുവരി 10 മുതൽ 18 വരെനടക്കുന്നന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിൽ
ഗസ്റ്റ് ഓഫ് ഓണർ എന്ന നിലയിൽ ഖത്തർ പങ്കെടുക്കുന്നത് ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സാംസ്കാരിക സംവാദവും വിജ്ഞാന കൈമാറ്റവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസ്സൻ അൽ ജാബർ വ്യക്തമാക്കി.
പുസ്തകമേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ വർഷം ഖത്തറിന്റെ പങ്കാളിത്തം സംഘടിപ്പിച്ചിരിക്കുന്നതെന്നും, പൗരാണികമായ വിജ്ഞാനപരമ്പരകളും പഠന സംസ്കാരങ്ങളും ഉള്ള ഇന്ത്യയുമായുള്ള ബൗദ്ധിക–സാംസ്കാരിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന്റെ പ്രാധാന്യമാണ് ഈ പങ്കാളിത്തം വ്യക്തമാക്കുന്നതെന്നും അംബാസഡർ പറഞ്ഞു.
35-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും സാംസ്കാരിക സ്ഥാപനങ്ങളും പങ്കെടുക്കുന്ന പുസ്തകമേള, ആഗോള തലത്തിൽ ശ്രദ്ധേയമായ ഒരു വേദിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ദോഹ: ശ്രവണ വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം തുടരുന്നതിനുള്ള അവസരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രി ഹിസ് എക്സലൻസി ലൊൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാത്തർ ഓഡിയോ എഡ്യൂക്കേഷൻ കോംപ്ലക്സിൽ പരിശോധന സന്ദർശനം നടത്തി.
ഉന്നത വിദ്യാഭ്യാസ കാര്യങ്ങളിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹാരിബ് മുഹമ്മദ് അൽ ജാബ്രി മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ......
കൊച്ചി : പുതിയ കിയ സെല്റ്റോസ് കേരളത്തിലവതരിപ്പിച്ച് കിയ ഇന്ത്യ. കൊച്ചിയിലെ ഫോറം മാളിൽ വച്ച് നടന്ന ചടങ്ങില് കിയ ഇന്ത്യ സൗത്ത് റീജിയണൽ ജനറൽ മാനേജർ രാഹുൽ നികം പുതിയ മോഡൽ അവതരിപ്പിച്ചു. ......
ദോഹ: ആവശ്യമായ അനുമതി നേടാതെയും ക്യാമ്പിംഗ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചും സ്ഥാപിച്ചിരുന്ന ഒരു ക്യാമ്പ് പരിസ്ഥിതി–കാലാവസ്ഥാ മന്ത്രാലയം നീക്കം ചെയ്തു. വന്യപരിസ്ഥിതി സംരക്ഷണവും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
നിലവിലെ ക്യാമ്പിംഗ് സീസണിന്റെ ഭാഗമായി മന്ത്രാലയം നടത്തിവരുന്ന ഫീൽഡ് പരിശോധനയും നിരീക്ഷണ ക്യാമ്പയിനുകളും തുടരുമെന്നും, അനുമതിയില്ലാത്തതും നിയമലംഘനങ്ങൾ നടത്തുന്നവയുമായ എല്ലാ ക്യാമ്പുകളും നീക്കം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
അംഗീകരിച്ച മാനദണ്ഡങ്ങളും ചട്ടങ്ങളും ക്യാമ്പർമാർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ......
ദോഹ: ഖത്തറിലെ വ്യവസായ മേഖലയുടെ ഉൽപ്പാദക വില സൂചിക (Producer Price Index – PPI) 2025 നവംബറിൽ 100.45 പോയിന്റ് ആയി രേഖപ്പെടുത്തി. ഇത് മുൻമാസമായ ഒക്ടോബർ 2025നുമായി താരതമ്യം ചെയ്യുമ്പോൾ 0.27 ശതമാനം ഇടിവും, 2024 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 9.28 ശതമാനം വാർഷിക ഇടിവും സൂചിപ്പിക്കുന്നതായി നാഷണൽ പ്ലാനിങ് കൗൺസിൽ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
വ്യവസായ പി.പി.ഐയിൽ ഏറ്റവും വലിയ പങ്ക് ഖനന മേഖലക്കാണ് (82.46%). ......